പൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’യുടെ ടീസര്‍ പുറത്ത്. മാമുക്കോയയുടെ വിവരണമാണ് ടീസറിന്റെ തുടക്കം. ”കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ” എന്ന ടാഗ്ലൈനോടെ എത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ത്രില്ലര്‍ ചിത്രമാണ് കുരുതി എന്നാണ് അക്രമങ്ങളും ചോരയും നിറഞ്ഞ ടീസര്‍ സൂചിപ്പിക്കുന്നത്.
കോഫി ബ്ലൂം എന്ന ഹിന്ദി ചിത്രമൊരുക്കിയ സംവിധായകന് മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന് മാത്യു, മണികണ്ഠന് ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനീഷ് പള്ള്യാല്‍ ആണ് തിരക്കഥ ഒരുക്കുന്നത്. അഭിനന്ദന് രാമാനുജന് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ഒരുക്കുന്നു. അഖിലേഷ് മോഹന്‍ ആണ് എഡിറ്റിംഗ്. നവംബറില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടംിഗ് ആരംഭിച്ചത്.
അതേസമയം, ആടുജീവിതം സിനിമയാണ് പൃഥ്വിരാജിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കോള്‍ഡ് കേസ്, തീര്‍പ്പ്, കടുവ, ഭ്രമം, ജനഗണമന. ഭ്രമം, നീലവെളിച്ചം, വാരിയന്കുന്നന് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക