മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പോലെയാകാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്ന് ഇന്ത്യന്‍ താരവും രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്. തനിക്ക് മറ്റാരെയും പോലെ ആകണ്ടെന്നും താനായാല്‍ മതിയെന്നും സഞ്ജു പറഞ്ഞു.
‘ആര്‍ക്കെങ്കിലും ധോണിയെ പോലെയാകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഞാനായിരിക്കുന്നതാണ് ഇഷ്ടം. എനിക്ക് സഞ്ജു സാംസണായാല്‍ മതി. രാജസ്ഥാന് റോയല്‍സിനെ നയിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്’ സഞ്ജു പറഞ്ഞു.
മുന്‍ നായകന് സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിനെ രാജസ്ഥാന് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. എന്നാല്‍ ടീമിലെ സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറുടെ അഭാവം സഞ്ജുവിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
പരിക്ക് മൂലം സീസണില്‍ നിന്ന് പിന്മാറിയ ആര്‍ച്ചര്‍ മുന്‍ സീസണുകളില്‍ ബോളിംഗില്‍ റോയല്‍സിന്റെ നട്ടെല്ലായിരുന്നു ആര്‍ച്ചര്‍. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക