ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി തന്റെ ജേഴ്സിയില്‍ നിന്ന് മദ്യ കമ്പനികളുടെ ലോഗോ മാറ്റണം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്.
ജേഴ്സിയില്‍ നിന്ന് ഏതെങ്കിലും ലോഗോ മാറ്റണമെന്ന് മൊയിന്‍ അലി ആവശ്യപ്പെട്ടിട്ടില്ലെന്ന് ടീം സിഇഒ കാശി വിശ്വനാഥന് വ്യക്തമാക്കി.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ജേഴ്സിയില്‍ എസ്എന്‍ജെ10000 എന്ന ലോഗോയുണ്ട്. ഈ ലോഗോ തന്റെ ജേഴ്സില്നിന്ന് നീക്കാന്‍ മൊയിന്‍ അലി ആവശ്യപ്പെട്ടന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചെന്നൈ ടിം അധികൃതര്‍ തള്ളിയിരിക്കുന്നത്.
ഇത്തവണത്തെ മിനിലേലത്തില്‍ ഏഴ് കോടി രൂപയ്ക്കാണ് മൊയിന്‍ അലിയെ ചെന്നൈ ടീമിലെത്തിച്ചത്. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരമായിരുന്നു അലി. 19 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 309 റണ്‍സും 10 വിക്കറ്റും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക