ജോജിയുടെ രണ്ടാമത്തെ പ്രോമോ റിലീസ് ചെയ്ത് ഫഹദ് ഫാസില്‍. ജോജി തന്റെ ബിസനസ് പ്രശ്നത്തിലാണെന്ന് ചീത്ത വിളിക്കുന്ന അപ്പനോട് പറയുന്നതാണ് പ്രോമോ.
ജോജി ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. കൊവിഡാനന്തര കാലഘട്ടമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകന്, ബാബു രാജ്, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.
ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം.എഡിറ്റിംഗ് കിരണ്‍ ദാസ്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക