കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചെന്ന ഭീഷണി ഇ–മെയിൽ ലഭിച്ചതായി സിആർപിഎഫ് അറിയിച്ചു. ആരാധനാലയങ്ങളും മറ്റു പ്രധാന കേന്ദ്രങ്ങളും ആക്രമിക്കുമെന്നുമുള്ള സൂചനകളടങ്ങിയ മെയിൽ കുറച്ചു ദിവസം മുൻപാണു മുംബൈ ഹെഡ് ഓഫിസിൽ കിട്ടിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക