കണ്ണൂര്‍: കാനറ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്ബിലാണ് സംഭവം. തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ.സ്വപ്നയെയാണ് ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 38 വയസ്സായിരുന്നു.
രാവിലെ 9 മണിയോടെ ബാങ്കിലെത്തിയ സഹ ജീവനക്കാരിയാണ് സ്വപ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കൂത്തുപറമ്ബ് പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. ജോലി സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂര്‍ മണ്ണൂത്തി സ്വദേശിയാണ് സ്വപ്ന. രണ്ട് വര്‍ഷം മുമ്ബ് ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. കൂത്തുപറമ്ബിനടുത്ത് നിര്‍മലഗിരിയിലായിരുന്നു താമസം. രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക