കണ്ണൂർ :വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഏപ്രില്‍ 13 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 വരെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ്ടു,ഡിഗ്രി,ഡിപ്ലോമ/ഐടിഐ ആണ് വിദ്യാഭ്യാസ യോഗ്യത.എജ്യു കണ്‍സല്‍ട്ടന്റ് , ബിസിനസ്സ് ഡവലപ്മെന്റ് എക്സിക്യുട്ടീവ്(പുരുഷന് ),മാനേജ്മെന്റ് ട്രെയിനി (പുരുഷന് ), ടീം ലീഡേഴ്സ്(പുരുഷന് ), മെഷീന് ഓപ്പറേറ്റര്‍ (പുരുഷന് ) എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497-2707610
പ്രതികരിക്കാൻ ഇവിടെ എഴുതുക