തൃശ്ശൂര്‍: നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റേയും വൈറല്‍ ഡാന്‍സ് വീഡിയോയില്‍ മതം നോക്കി വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയായി പുതിയ ഡാന്‍സ് വീഡിയോയുമായി തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ.
നവീനിനും ജാനകിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറൽ വീഡിയോയിലെ അതേ പാട്ടിന് നൃത്തം ചവിട്ടുകയാണ് ഇരുവരുടെയും സഹപാഠികൾ.
“വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം’ എന്ന തലക്കെട്ടോടെ തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
#resisthate എന്ന ഹാഷ്ടാഗ് നല്‍കിയിരിക്കുന്ന പോസ്റ്റില്‍ വീഡിയോയിൽ നൃത്തം ചെയ്ത എല്ലാവരുടേയും മുഴുവൻ പേരും നല്‍കിയിട്ടുണ്ട്. ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാൻ എന്നുകൂടി പോസ്റ്റിൽ ചേർത്തിരിക്കുന്നു.
https://www.facebook.com/CollegeUnionThrissur/videos/489817285709051
പ്രതികരിക്കാൻ ഇവിടെ എഴുതുക