കണ്ണൂര്‍ ജില്ലയില്‍ നാളെ (ഏപ്രില്‍ 13) സര്‍ക്കാര്‍ മേഖലയില്‍ 62 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി മിഷന് ഹാള്‍,കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍ എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
മെഗാ വാക്സിനേഷന് ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങ ളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നായികാപ്രധാന്യമുള്ള സിനിമ ചെയ്യണം എന്ന ഒരു പിടിവാശിയും ഇല്ല: രജിഷ വിജയന്
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 21 സ്വകാര്യ ആശുപത്രികളും വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാം.
കോവാക്സിന് സെക്കന്റ് ഡോസ്
കൊവിഡ് വാക്സിന് ആദ്യ ഡോസായി കോവാക്സിന് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനായി (ഏപ്രില്‍ 13 ചൊവ്വാഴ്ച) ഇരിവേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കോവാക്സിന് രണ്ടാമത്തെ ഡോസ് കിട്ടാന്‍ ബാക്കിയുള്ളവര്‍ ഈ ക്യാമ്പുകളില്‍ നിന്ന് വാക്സിന് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ക്യാമ്പ് ഒമ്പത് മണിക്ക് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക