ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ചമോമൈൽ എന്ന ചെടി. വെള്ള ഇതളുകള്‍ ഉള്ള ജമന്തിപൂ പോലെയാണ് ഇത്. ഡെയ്സി സസ്യങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററേസി കുടുംബത്തിലെ സസ്യമാണിത്. വർഷങ്ങളായി, നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇത് ഉപയോഗിക്കുന്നു.
കൂടാതെ, പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഇത് ഉണക്കി ചാമോമൈല്‍ ടീ ഉണ്ടാക്കും.
ചമോമൈൽ ചായയിൽ എപിജെനിൻ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലച്ചോറിലെ ചില റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുന്നു. ഇത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യുന്നു.
ഭാരം കുറയ്ക്കാന്‍ ധാരാളമായി സഹായിക്കുന്ന ഒന്നാണ് ചമോമൈൽ ചായയെന്ന് പറയപ്പെടുന്നു. ഗ്യാസ് കുറയ്ക്കാനും വയറിലെ അസ്വസ്ഥതകളെ സുഖപ്പെടുത്താനും കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും ചമോമൈൽ ചായ സഹായിക്കുന്നു.
ചമോമൈൽ ചായ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും. കാരണം അതിൽ എപിജെനിൻ, ക്വെർസെറ്റിൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രാഥമിക ഗവേഷണത്തിൽ ഈ സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കാണിച്ചതായി പറയുന്നു.
ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ ചമോമൈൽ ചായ ഏറെ സഹായകം. കാത്സ്യം , പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഇത്. ചമോമൈല്‍ ചായകള്‍ വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.വിശപ്പ് കുറയ്ക്കാനും ചാമോമൈല്‍ സഹായിക്കും.
ചാമോമൈല്‍ ചായ കുടിക്കുന്നത് ജലദോഷം ഇല്ലാതാക്കാന്‍ വരെ സഹായിക്കും. വയറുവേദന , മസ്സില് വേദന എന്നിവയ്ക്കും ഉത്തമപരിഹാരമാണ് ചാമോമൈല്‍ ചായ.
ചമോമൈൽ ചായ കുടിക്കുന്നത് ആർത്തവ ശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടികളെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് പറയുന്നു. ഉത്കണ്ഠയും വീക്കവും കുറയ്ക്കാനും വയറുവേദന ശമിപ്പിക്കാനും ചമോമൈൽ സഹായിക്കും. ചൂടുള്ള ചമോമൈൽ ചായ കുടിക്കുന്നത് പെൽവിസിലെ വീക്കം, വേദന, മലബന്ധം എന്നിവ ലഘൂകരിക്കും. ഇത് ആർത്തവ പ്രശ്നങ്ങൾക്കും മലബന്ധ പ്രശ്നങ്ങൾക്കും ഉപയോഗപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക