പല സമയത്തും സോഷ്യല്‍ മീഡിയ പല ചിത്രങ്ങളും സംഭവങ്ങളും ഏറ്റെടുക്കാറുണ്ട്. ചിലത് വലിയ ട്രോളുകളിലേക്കും ചില പ്രയോഗങ്ങളുടെ സൃഷ്ടിക്കും വരെ കാരണമാവാറുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍മീഡിയയെ കുടുകുടെ ചിരിപ്പിച്ച് വൈറലാവുകയാണ് കുഴിയില്‍ വീണ ഒരു കുഞ്ഞനാന.
ഒരു ചെറിയ കുഴിയില്‍ കുടുങ്ങിയ കുഞ്ഞന്‍ ആനയെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളാണ് ഇതിനോടകം തന്നെ വന്നിരിക്കുന്നത്. മൃഗങ്ങളുടെ പരസ്പര സംഭാഷണമായിട്ടാണ് ട്രോളര്‍മാര്‍ ഇവയില്‍ മിക്കതും തയ്യാറാക്കിയിരിക്കുന്നത്.
പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളിലെല്ലാം നിറഞ്ഞ് വിലസുകയാണ് ഈ കുഞ്ഞന്‍ ആന. ‘കുഴിയില്‍ വീണ ശ്രീ ആന അവര്‍കള്‍’ എന്ന ഹാഷ്ടാഗോടെയാണ് ട്രോളുകള്‍ നിറയുന്നത്. ബോറടിക്കുന്നുണ്ടോ ഇങ്ങക്ക് എന്ന് പൂച്ച ആനയോട് ചോദിക്കുന്നതായാണ് ഒരു ട്രോള്‍. ഇതിന് ഇല്ലെടാ കുഴിയില്‍ ബോറടി മാറ്റാന്‍ റിമി ടോമിയുടെ ഗാനമേളയുണ്ട് എന്നാണ് ആനയുടെ രസകരമായ മറുപടി.
ആനയെ കുഴിയില്‍നിന്ന് രക്ഷിക്കാന്‍ തന്റെ അടുത്തൊരു കിടിലന്‍ ഐഡിയയുണ്ടെന്ന് പറഞ്ഞ് കാട്ടിലെ രാജാവായ സിംഹത്തിന്റെ അടുത്തെത്തുന്ന ഓന്താണ് മറ്റൊരു കഥാപാത്രം. എന്താണ് ഐഡിയയെന്ന് ചോദിക്കുമ്പോഴാണ് സ്വതസിദ്ധമായ ശൈലിയില്‍ ‘എന്റെ പൊന്നെഡാവേ അഞ്ച് മിനിറ്റ് മുമ്പ് വരെ ഓര്‍മ്മയുണ്ടായിരുന്നു’, എന്ന മറവിക്കാരന്‍ ഓന്തിന്റെ മറുപടി.
കുയിലിന്റെ ഗംഭീരന്‍ കവിത പാരായണമാണ് മറ്റൊന്ന്. സാ.. പാ… മാ… വലയില്‍ വീണ കിളികളാണ് ഞാന്‍.
ആന: കുഴിയില്‍ വീണൊരാനയാണ് ഞാന്‍…
കുയില്‍: ഡോഡോ ഒന്നു മിണ്ടാതിരി. ഞാനൊന്ന് സമാധാനത്തില്‍ സാധകം ചെയ്യട്ടെ
ആന:ഡോഡോ അല്ലെഡാ… ആനയാ… ആന
കുയില്‍: ന്റെ പൊന്നെഡാവേ… ഇയാളെയെന്താ ഇതുവരെ പുറത്തിറക്കാത്തെ എന്ന് എല്ലാവരും ചോദിക്കുന്നില്ലേ.. ങാ ഇതുതന്നെ കാരണം….
കുഴിയില്‍ വീണാല്‍ പിന്നെ കുഴിയാനയായല്ല. തുമ്പിയുടെ ലാര്വയാണല്ലോ കുഴിയാന. അപ്പോള്‍ കുറച്ച് ദിവസം കൂടി കഴിഞ്ഞാല്‍ പറക്കാം എന്ന സൈന്റിഫിക് ട്രോളുകളും കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക