രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിദ്ധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60 ശതമനത്തിലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി.
രോഗവ്യാപനം രൂക്ഷമായ കേരളത്തിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാദ്ധ്യത കേന്ദ്രം തളളിക്കളയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക