ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണിന്റെ സെഞ്ച്വറി പ്രകടനത്തെ പ്രശംസിച്ച് മുന്‍ പാക് താരം റമീസ് രാജ.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള് ഇത്ര അനായാസകരമായി ബാറ്റു ചെയ്യുന്ന ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും രോഹിത് ശര്‍മ്മയുമായി താരതമ്യം ചെയ്യാവുന്ന താരമാണ് സഞ്ജുവെന്നും റമീസ് രാജ പറഞ്ഞു.
‘സഞ്ജു സാംസണിന്റെ ആ ഇന്നിംഗ്സ് നോക്കൂ. 63 പന്തില്‍ നിന്ന് അടിച്ചു കൂട്ടിയത് 119 റണ്‍സാണ്. ഭംഗിയുടെ വീക്ഷണകോണില്‍ നോക്കിയാല്‍ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് സഞ്ജുവിന്റേത് എന്ന് പറയേണ്ടിവരും.’
‘222 റണ്‍സ് പോലൊരു വിജയലക്ഷ്യം പിന്തുടരുമ്പോള് ഇത്രമേല്‍ അനായാസമായും വിശിഷ്ടമായും കളിക്കുന്ന ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മിക്കപ്പോഴും രോഹിത് ശര്‍മ്മയുമായി താരതമ്യം ചെയ്യാവുന്ന താരമാണ് സഞ്ജു.’
‘പന്ത് ക്രീസിലേക്കെത്തുമ്പോള്‍ പരമാവധി സമയമെടുത്ത് തഴുകുന്ന ലാഘവത്തോടെ ബൗണ്ടറി കടത്താന്‍ ഇവര്‍ക്കു കഴിയും. ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വം ലഭിക്കുമ്പോള്‍ ചിന്തകളില്‍ മാറ്റം വന്നുതുടങ്ങും. ആത്മവിശ്വാസം ഉയരും’ റമീസ് രാജ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക