ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. നിയന്ത്രണങ്ങൾ കടുപ്പിച്ചത് ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ്. പൊതുജനങ്ങളുടെ മാർക്കറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കടകളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാൽ കടകളടപ്പിക്കും.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി
ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു ലോറി ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കും. സ്വകാര്യ ബസുകളിൽ നിർത്തി യാത്ര അനുവദിക്കുന്ന ജീവനക്കാർക്കും ബസുടമകൾക്കുനതിരെ നടപടി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക