കാസര്‍കോട്: കാഞ്ഞങ്ങാട്ട് സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് മൂന്ന് മണിക്കൂറോളമായി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കാഞ്ഞങ്ങാട് വെള്ളൂട പാര്‍ക്കിലാണ് തീപിടുത്തമുണ്ടായത്. സോളാര്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന അലൂമിനിയം കേബിളുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക