നടി അമ്ബിളി ദേവിയും ആദിത്യനും വേര്‍പിരിയുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രചാരണങ്ങള്‍ നടക്കുകയാണ്. ഇതിന് കാരണമായതാകട്ടെ അമ്ബിളി ദേവി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയും.
മഴയെത്തും മുമ്ബേ എന്ന ചിത്രത്തിലെ ‘കഥയായിതിന്നും സൂര്യന് സ്വര്‍ണത്താമരയെ കൈവെടിഞ്ഞു.അറിയാതെ, ആരുമറിയാതെ ചിരിതൂകും താരകളറിയാതെ, അമ്ബിളിയറിയാതെ, ഇളംതെന്നലറിയാതെ’ എന്ന വരികള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു വീഡിയോയ്ക്ക് ജീവിതം എന്ന അടിക്കുറിപ്പും നടി നല്‍കിയിരുന്നു. ഇതാണ് അമ്ബിളിയും ആദിത്യനും പിരിയുന്നു എന്ന രീതിയിലുള്ള കിംവദന്തികള്‍ക്ക് കാരണം.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യന്.
“ഇതിനൊന്നും മറുപടിയില്ല. അമ്ബിളി ഇപ്പോഴും എന്റെ ഭാര്യയാണ്. കൂടുതല്‍ എന്തു പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ടുമുതലേ പഴി കേള്‍ക്കുന്ന വ്യക്തിയായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ല.
എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല.കുറേക്കാലമായി നൂറുകൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ചുകാലമേ അയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ട്. ജോലിചെയ്തിട്ട് കടങ്ങള്‍ വീട്ടണം, എന്തെങ്കിലും സേവ് ചെയ്യണമെന്നൊക്കെയാണ് ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക