സാംസ്കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നു. ഐ ടി ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ ടി ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്സ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ്കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 25000 രൂപ. അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഓണ്‍ലൈനായി www.vastuvidyagurukulam.com വഴിയും അയക്കാം. ഫോണ്‍: 0468 2319740, 9847053294, 9947739442.
പ്രതികരിക്കാൻ ഇവിടെ എഴുതുക