തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ജോണ്‍ ബ്രിട്ടാസും ഡോ.വി. ശിവദാസനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ.വിജയരാഘവന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
കെ.കെ. രാഗേഷ്, വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ ഈ മാസം 21ന് വിരമിക്കുന്ന ഒഴിവിലെക്കാണ് 31ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.പി.വി. അബ്ദുള്‍ വഹാബ് തന്നെയാണ് യുഡിഎഫ് സ്ഥാനാഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക