സ്വർണക്കടത്ത് – ഡോളർ കടത്ത് കേസുകളിൽ കസ്റ്റംസ് കുറ്റപത്രം വൈകുമെന്ന് റിപ്പോർട്ട്. അടുത്ത മാസം കുറ്റപത്രം സമർപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ അന്വേഷണം നീണ്ടതും, ചോദ്യം ചെയ്യലുകൾ തടസ്സപ്പെട്ടതും ഇതിന് തിരിച്ചടിയായി മാറി.
അടുത്ത മാസം സ്വർണ്ണക്കടത്ത് – ഡോളർ കേസുകളിൽ കുറ്റപത്രം സമർപ്പിക്കാനായിരുന്നു നേരത്തെ കസ്റ്റംസ് തീരുമാനിച്ചത്. കേസന്വേഷണത്തിൽ അപ്രതീക്ഷിതമായ തടസ്സങ്ങൾ പലതും ഉണ്ടായി. പ്രധാന പ്രതിസന്ധി കോൺസുൽ ജനറൽ, കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദ് എന്നിവരുടെ മൊഴിയെടുക്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക