ചെറിയാന് ഫിലിപ് കോണ്‍ഗ്രസിലേക്ക് തിരിച്ചു വരണമെന്ന് വീക്ഷണം മുഖപ്രസംഗം. അപരാധങ്ങളേറ്റു പറഞ്ഞാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോണ്‍ഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെപ്പോലെയാണ് ചെറിയാന് ഫിലിപ്പിന്റെ സിപിഎമ്മിലെ സ്ഥാനമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാന് ഫിലിപ്പെന്നും രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട് വട്ടം വഞ്ചിച്ചെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ ആരോപിച്ചു. 2001ലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് മണ്ഡലം കിട്ടാത്തതിനെ തുടര്‍ന്ന് ചെറിയാന് ഫിലിപ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക