രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരു ദിവസം റിപ്പോർട്ട് ചെയ്യന്ന കോവിഡ് രോഗികളുടെ എണ്ണം ഏറെ വർധിച്ചിട്ടുണ്ട്. പല ജില്ലകളും പ്രാദേശിക പരമായും ജില്ലാ അടിസ്ഥാനത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യവും സംസ്ഥാനങ്ങളിലുണ്ട്.
ശക്തി പ്രാപിച്ച് കോവിഡ് ; ഇരട്ട വകഭേദമെന്ന് സൂചന
അതേസമയം, ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിയ്ക്കുകയാണ് ബ്രിട്ടൻ. ഇന്ത്യയിൽ നിന്നെത്തുന്ന ബ്രിട്ടൻ, അയർലൻഡ് സ്വദേശികളായ യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ സർക്കാർ അംഗീകാരമുള്ള ക്വാറന്റീൻ ഹോട്ടലിൽ 10 ദിവസം കഴിയണമെന്ന് ഹാൻകോക് അറിയിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വിവരം ബ്രിട്ടൻ ആരോഗ്യമന്ത്രി അറിയിക്കുകയായിരുന്നു.
14 ദിവസത്തേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാനം വിലക്കി ഹോംങ്കോംഗ്
ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഇതോടെ ബ്രിട്ടനിൽ വിലക്ക് നിലവിൽ വന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യാ സന്ദർശനം നേരത്തെ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക