രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും കോവിഡ് തരംഗം ശക്തി പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഇതോടെ സംസ്ഥാനത്ത് വിശദമായ പരിശോധന നടത്തുവാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
മലബാര്‍ കാന്‍സര്‍ സെന്ററില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇപ്പോൾ പടർന്ന് പിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്ന് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വൈറസിനെ കണ്ടെത്തുവാനായി ആരോഗ്യ വകുപ്പിന് ഉന്നതതല യോഗം നിർദേശം നൽകി. കഴിഞ്ഞ ദിവസം ഇതിനായി കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു.
കോവിഡ് തരംഗം വീണ്ടും ശക്തമായതോടെ പലയിടങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളിലും അതിർത്തി പ്രദേശങ്ങളിലും പരിശോധന കർശനമാക്കി. അതേസമയം കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റർമാരെ പരിശോധനക്ക് ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക