മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്കിടയിൽ സ്വന്തം ഇടം കണ്ടെത്തിയ താരമാണ് രജിഷ വിജയൻ. കേന്ദ്ര കഥാപാത്രമായി താരം എത്തിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകയായി എത്തിയ വളരെ പെട്ടെന്നാണ് മലയാള സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. മാത്രമല്ല, ധനുഷിനൊപ്പം കർണൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും രജിഷ തന്റെ ചുവടുറപ്പിച്ചു.
ഇപ്പോൾ സിനിമാ ലോകത്ത് നിന്നെത്തുന്നത് മറ്റൊരു വാർത്തയാണ്. രജിഷ വിജയന്റേതായി എത്തുന്ന ‘ഖോ ഖോ’ എന്ന ചിത്രം തിയേറ്ററുകളിൽ ഇനി പ്രദർശിപ്പിക്കില്ല. റിജി നായര്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിയേറ്റർ പ്രദര്‍ശനം നിര്‍ത്തിവെച്ചു എന്നാണ് വിവരം. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് പുതിയ തീരുമാനം. എന്നാൽ ചിത്രം ഒ.ടി.ടി, TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഈ അവസ്ഥ തുടർന്നാൽ മരക്കാർ റിലീസ് മാറ്റും: അറിയിപ്പുമായി ആന്റണി പെരുമ്പാവൂർ
വിഷുവിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളും അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. അതേസമയം, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയക്രമീകരണത്തോടെ തിയേറ്ററുകൾ തുറക്കണോയെന്ന് ഉടമകള്‍ക്ക് തീരുമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക