മോഹൻലാൽ–പ്രിയദർശൻ ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മരക്കാർ ഒടിടി റിലീസിന് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതിനിടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി നിർമാതാവ് തന്നെ എത്തിയത്.
‘മരക്കാറിന്റെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ സമയത്ത് റിലീസ് ചെയ്യില്ല.
പക്ഷേ നിലവില്‍ റിലീസിങ് മാറ്റിവച്ചിട്ടില്ല. ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. റംസാന് പോലുള്ള സമയത്ത് തിയറ്ററുകളില്‍ സിനിമകളുണ്ടാവില്ല.’– ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
ഫഹദ് ഫാസിൽ–മഹേഷ് നാരായണൻ ചിത്രം മാലിക്കും തിയറ്റർ റിലീസ് ആയിരിക്കുമെന്ന് നിർമാതാവ് ആന്റോ ജോസഫും വ്യക്തമാക്കുന്നു.
മരക്കാറിനൊപ്പം മഹേഷ് നാരായണന്–ഫഹദ് ഫാസില്‍ ചിത്രം മാലിക്, രാജീവ് രവി -നിവിന്‍ പോളി ചിത്രം തുറമുഖം, ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പ് എന്നിവയാണ് മെയ് മാസം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക