കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്താനുള്ള നീക്കവുമായി കോഴിക്കോട് ജില്ലയിലെ പൊലീസ് നേതൃത്വം. ജില്ലയിൽ മറ്റ് ഡ്യൂട്ടികളിലുള്ള മുഴുവൻ പൊലീസുകാരെയും സ്റ്റേഷനുകളിലേക്ക് തിരിച്ച് വിളിക്കാനാണ് തീരുമാനം.
സ്പെഷ്യൽ വിങ്ങുകളിൽ ജോലി ചെയ്യുന്ന പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കും. ഇവർ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. സ്പെഷ്യൽ വിങ്ങുകളിൽ അത്യാവശ്യത്തിന്
ഉദ്യോഗസ്ഥരെ മാത്രം അവശേഷിപ്പിച്ച് ബാക്കി എല്ലാവരെയും സ്റ്റേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം.
അതേസമയം, ഒരു ദിവസം 100 ടോക്കൺ മാത്രമേ കൊടുക്കു എന്ന് അധികൃതർ നിലപാടെടുത്തതോടെ കോഴിക്കോട് പല വാക്സിൻ കേന്ദ്രങ്ങളിൽ നിന്നും ആളുകൾ മടങ്ങി പോകുന്ന
സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക