മലപ്പുറം ജില്ലയിലും കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പൊതുപരിപാടികൾ ആൾക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ്. കൂടാതെ ജില്ലയിലെ ഫുടബോൾ ടർഫുകളും ജിംനേഷ്യവും അടച്ചിടാനും ജില്ലാ കളക്ടർ ഉത്തരവിട്ടു. മലപ്പുറം ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരത്തിനു മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും
കൂടാതെ ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ട്. 15 ശതമാനത്തിന് മുകളിലാണ് പലയിടത്തും പോസ്റ്റിവിറ്റി നിരക്ക്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലേക്ക് നിയോഗിച്ച പ്രത്യേക ഓഫീസർ എം ജി രാജമാണിക്യം ഐഎഎസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ സ്ഥിതി ഗതികൾ വിലയിരുത്തി. തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക