കാഠ്മണ്ഡു: കുംഭമേളയില്‍ പങ്കെടുത്ത മുന്‍ നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞി കോമള്‍ ഷാക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പി.സി.ആര് പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
73 വയസ്സുള്ള ഗ്യാനേന്ദ്ര ഷായും 70 വയസ്സുള്ള കോമള്‍ ഷായും ഹര് കി പൗഡിയിലെ പുണ്യസ്നാനത്തില്‍ പങ്കെടുക്കുകയും നിരവധി സന്യാസിമാരുമായും തീര്‍ഥാടകരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ 11ന് ഹരിദ്വാറിലെത്തിയ ഇവര്‍ മാസ്ക് ധരിക്കാതെ ചടങ്ങുകളില്‍ പങ്കെടുത്തതിന് വിമര്‍ശനവും ശക്തമായിരുന്നു.
രാജ്യത്തെ ഏറ്റവും അവസാനത്തെ രാജാവാണ് ഗ്യാനേന്ദ്ര. 2001ല്‍ സഹോദരന് ബീരേന്ദ്ര ബീര്‍ ബിക്രം ഷാ ദേവും കുടുംബവും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്യാനേന്ദ്ര ഷാ നേപ്പാള്‍ രാജാവാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക