കൊച്ചി ∙ കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് 6 മുതലാണു ലോക്ഡൗൺ ഏർപ്പെടുത്തുക. മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായ മൂന്നു പഞ്ചായത്തുകൾ പൂർണമായി അടച്ചിടും. എടത്തല, വെങ്ങോല, മഴുവന്നൂർ എന്നീ പഞ്ചായത്തുകളാണ് അടച്ചിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക