രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നും മൂന്ന് കുട്ടികളുള്ളവര്‍ക്ക് ജയില്‍ ശിക്ഷ വേണമെന്നുള്ള നടി കങ്കണയുടെ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേര് നടിയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് രംഗത്തെത്തി.
രണ്ട് കുട്ടികള്‍ മതിയെന്ന് പറയുന്ന കങ്കണയുടെ വീട്ടില്‍ കങ്കണടയക്കം മൂന്ന് സഹോദരങ്ങളാണല്ലോ ഉള്ളതെന്നാണ് ചിലര്‍ ചോദിച്ചത്. കൊമേഡിയയായ സലോനി ഗൗരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയവരില്‍ ഒരാള്‍. മൂന്ന് കൂട്ടികളുള്ളവരെ ജയിലിടയ്ക്കണമെന്ന് പറയുന്ന കങ്കണയുടെ ട്വീറ്റിനൊപ്പം കങ്കണയുടെ രണ്ട് സഹോദരങ്ങളുടെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് സലോനി ഗൗറിന്റെ പ്രതികരണം.
ഉടന്‍ തന്നെ ഈ ട്വീറ്റിന് മറുപടിയുമായി കങ്കണ രംഗത്തെത്തി. നിങ്ങളുടെ കോമഡി സ്വയം പരിഹസിക്കലാണെന്നാണ് കങ്കണ പ്രതികരിച്ചത്. ‘എന്റെ മുതുമുത്തശ്ശന് 8 സഹോദരങ്ങളുണ്ടായിരുന്നു. ആ കാലത്ത് നിരവധി കുട്ടികള്‍ മരിച്ചു പോവുമായിരുന്നു.
കാടുകളില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ മൃഗങ്ങളുണ്ടായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറണം. ഈ സമയത്തെ ആവശ്യം എന്നത് ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെ പോലെ നമ്മള്‍ക്കും ശക്തമായ നിയമങ്ങള്‍ ഉണ്ടാവണം,’ കങ്കണ ട്വീറ്റ് ചെയ്തു.
രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവാത്തത് ജനസംഖ്യ കൂടിയതിനാലെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
നിലവിലെ അവസ്ഥ വെച്ച് രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാര് പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക