ചിക്കമഗളൂരു: നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിയിലുണ്ടായ മദ്യം ലക്ഷ്യമിട്ട് എത്തിയവരെ ഓടിക്കാൻ ലാത്തി വീശി പൊലീസ്. ചൊവ്വാഴ്ച ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം.
ബിയറുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞപ്പോൾ ബീയർ കുപ്പികൾ റോഡിൽ ചിതറി. മിനിറ്റുകൾക്കുള്ളിൽ നൂറുകണക്കിനാളുകളാണ് മറിഞ്ഞ ലോറിയിൽ നിന്നു ബീയർ എടുത്തുകൊണ്ടുപോകാൻ തടിച്ചെത്തിയത്.
റോഡിൽ തെറിച്ചു വീണവയും ലോറിക്കുള്ളിൽ കുഴപ്പമൊന്നും സംഭവിക്കാതെ ഇരുന്ന ബോട്ടിലുകളും ആളുകൾ കടത്തി. ഇങ്ങനെ കെയ്സ് കണക്കിനു ബീയറാണു നഷ്ടമായത്.
ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്ഥലത്ത് ആളു കൂടിയ വിവരം അറിഞ്ഞു പൊലീസ് എത്തി. പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണു ലാത്തി വീശിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക