കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഞയറാഴ്ച ദിവസങ്ങളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്ക് ഇനി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കു. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലയിലെ നാല് കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി.
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന് അക്കാദമി ബില്‍ഡിങ, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്കൂള്‍ (ഡിസിസി), മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കോതോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവയാണിവ. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവും ഇവയുടെ നടത്തിപ്പുചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക