മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് വുൾഫ് എന്ന സിനിമ. ചിത്രത്തിലൂടെ കയ്യടി നേടുന്നത് ഇർഷാദും. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഇർഷാദ് പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും മികച്ച പ്രതികരണമാണ് വുൾഫിലൂടെ നേടുന്നത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് അഭിനന്ദനങ്ങളുമായി താരങ്ങളുൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. ഇർഷാദിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകൻ ജിയോ ബേബി, പ്രിയനന്ദനൻ, നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി ഇർഷാദ് പല തവണ നിന്നിട്ടുണ്ടെന്നും അതൊന്നും അവഗണനായി തോന്നിയെന്ന് അവൻ ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകൻ പ്രിയനന്ദനൻ പറയുന്നു. സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദൻ , പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പൻ സാക്ഷി എന്നി സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ ഇർഷാദിന് പിന്നേയും കാത്ത് നിൽക്കേണ്ടി വന്നു. ഒരു നടൻ എന്ന നിലയിൽ ഇർഷാദ് അടയാളപ്പെട്ട് തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിങ്ങളിലെ നടൻ ശരിക്കും ഒരു WOLF തന്നെയാണ്. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചു വിടുന്നൊരു WILD WOLF..’ എന്നാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്. കിടിലൻ പ്രകടനമാണ് ഇർഷാദ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നതെന്ന് സംവിധായകൻ ജിയോ ബേബിയും അഭിപ്രായപ്പെട്ടു.
‘നല്ല കൂട്ടുകാർ മണ്ടത്തരങ്ങൾ ഒന്നിച്ചേ ചെയ്യൂ’; അജുവിനുള്ള ചിത്രം പങ്കുവച്ച് ആസിഫ് അലി
പ്രതികരിക്കാൻ ഇവിടെ എഴുതുക