രാജ്യത്ത് കോവിഡ് രോഗബാധ ശക്തി പ്രാപിക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് താരം ചിരഞ്ജീവി. ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് നൽകുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
താരം നേതൃത്വം നല്കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും അപ്പോളോ 247മായി സഹകരിച്ചാണ് വാക്സിന് നല്‍കുക. ഇത് പ്രകാരം 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും തെലുങ്ക് സിനിമ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിന് നല്‍കുമെന്നാണ് തീരുമാനം. നാളെ മുതലാണ് വാക്സിൻ നൽകുക. നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രതിസന്ധിയിലായ സിനിമമേഖലയിലുള്ളവര്‍ക്ക് സിസിസിയുടെ നേതൃത്വത്തില്‍ ഒട്ടേറെ സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു.
കൊവിഡ്നിയന്ത്രണം കർശനമാക്കുന്നു, കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുമെന്നും മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക