രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. രണ്ടാം തരംഗത്തിൽ നിരവധിപേർക്ക് ജീവനും നഷ്ട്ടമായിട്ടുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും പല രാജ്യങ്ങളും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒമാൻ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അനിശ്ചിത കാലത്തേയ്ക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഈ രണ്ട് കോവിഡ് ലക്ഷണങ്ങളെ നിസാരമായി കാണരുത്: പുതിയ പഠനം ഇങ്ങനെ
അതേസമയം, ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക് വിലക്കിൽ ഇളവു നൽകിയിട്ടുണ്ട്. ഈ മാസം 24 മുതൽ വിലക്ക് നിലവിൽ വരും. കഴിഞ്ഞ നാല് ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശിനും വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക