മോഡൽ നിരയ്ക്ക് വീണ്ടും വില വർധിപ്പിച്ച് ഫോർഡ് ഇന്ത്യ. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് എല്ലായ്പ്പോഴും വ്യത്യാസപ്പെടുന്നതാണ് ഫോർഡ് കാറുകളുടെ വില. ഫിഗൊ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ എന്നീ മോഡലുകളുടെ വിലയാണ് വർധിച്ചിരിക്കുന്നത്.
സ്റ്റോക്ക് പാര്‍ക്കിനെ ഏറ്റെടുത്ത് റിലയൻസ്, ഇടപാട് വിവരങ്ങൾ പുറത്ത്
ഫിഗോയ്ക്കും ഫ്രീസ്റ്റൈലിനും എല്ലാ വേരിയന്റുകളിലും 18,000 രൂപ വില പരിഷ്ക്കരണമാണ് വന്നിരിയ്ക്കുന്നത്. അതേസമയം, ഇക്കോസ്പോർട്ട് പെട്രോൾ മോഡലുകളുടെ വില 8.19 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമ്പോൾ ഡീസൽ പതിപ്പുകളുടെ പ്രാരംഭ വില 8.89 ലക്ഷം രൂപയാണ്.
ഈ മാസം മുതൽക്കു തന്നെ വർധിച്ച വില പ്രാബല്യത്തിൽ വന്നതായി കമ്പനി സ്ഥിരീകരിക്കുന്നു. ഫിഗോയ്ക്കും ഫ്രീസ്റ്റൈലിനും ഒരേ 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് മികവേകുന്നത്. ആദ്യത്തേത് 95 bhp കരുത്തിൽ 119 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 99 bhp പവറും 215 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക