ടിക് ടോക്കിനു നേരെ നിയമ നടപടിയ്ക്ക് സാധ്യത. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തു എന്ന പരാതിയ്ക്കുമേലാണ് ആപ്പിനു നേരെ പരാതി. ബ്രിട്ടനിലെ മുൻ ശിശു കമ്മിഷണറായ ആൻ ലോങ്ഫീൽഡ് ആണ് ആപ്പിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 2019ൽ ഫെഡറൽ ട്രേഡ് കമ്മിഷൻ ടിക്ടോക്കിന് 5.7 മില്യൻ ഡോളർ പിഴ ചുമത്തിയിരുന്നു.
മോഡൽ നിരയ്ക്ക് വില വർധിപ്പിച്ച് ഫോർഡ് ഇന്ത്യ, നിരാശയോടെ വാഹന പ്രേമികൾ
വീഡിയോ, ബയോമെട്രിക് വിവരം, ഫോൺ നമ്പർ, സ്ഥലവിവരം അടക്കമുള്ള കുട്ടികളുടെ വ്യക്തിവിവരങ്ങൾ കൃത്യമായ മുന്നറിയിപ്പോ സുതാര്യതയോ നിയമപ്രകാരം ആവശ്യമായ സമ്മതമോ ഒന്നും കൂടാതെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തതായാണ് കേസ്. ബ്രിട്ടൻ, ഇ.യു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു കുട്ടികൾക്കു വേണ്ടിയാണ് ആൻ ലോങ്ഫീൽഡ് നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. വിഷയം ഗൗരവമേറിയതാണെന്ന് കണ്ടാൽ ഓരോ ഇരയ്ക്കും ലക്ഷങ്ങളായിരിക്കും കമ്പനി പിഴയായി നൽകേണ്ടി വരിക.
സ്റ്റോക്ക് പാര്‍ക്കിനെ ഏറ്റെടുത്ത് റിലയൻസ്, ഇടപാട് വിവരങ്ങൾ പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക