ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മോഹന്‍.എം ഗൗഡര്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചിരുന്നു.
സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് മോഹൻ ശാന്തനഗൗഡർ ചുമതലയേൽക്കുന്നത് 2017 ഫെബ്രുവരി
17-നാണ്. കർണാടക സ്വദേശിയായ അദ്ദേഹം കേരള ഹൈക്കോടതിയിലും ആക്ടിംഗ് ചീഫ്
ജസ്റ്റിസായടക്കം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. കർണാടക
ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി 2003-ൽ ചുമതല ലഭിച്ച അദ്ദേഹം, പിന്നീട് 2004-ഓടെ
സ്ഥിരം ജഡ്ജിയായി.
പിന്നീട് 2016-ൽ കേരള ഹൈക്കോടതിയിലെത്തിയ അദ്ദേഹം ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2016 സെപ്റ്റംബർ 22-ന് അദ്ദേഹത്തിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതല നൽകി. അതിന് ശേഷമാണ് സുപ്രീംകോടതിയിലേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക