ലഖ്നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓക്സിജന്‍ ഓഡിറ്റ് നടത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ യോഗി, ഇതൊരു പകര്‍ച്ചപനിയായി കരുതുന്നത് വളരെ വലിയ തെറ്റായിരിക്കുമെന്നും പറഞ്ഞു.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് ക്ഷാമത്തിന് കാരണം. അവ നിയന്ത്രിക്കണം. ഐ.ഐ.ടി കാണ്‍പുര്‍, ഐ.ഐ.എം ലഖ്നോ, ഐ.ഐ.ടി ബി.എച്ച്.യു എന്നിവയുമായി സഹകരിച്ച് ഓഡിറ്റ് നടത്തും. അതിന്റെ അടിസ്ഥാനത്തിലാകും ഓക്സിജന്‍ വിതരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക