വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകാനുള്ള നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്നും ഹരീഷ് പേരടി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്, സഹോദരൻ, നേതാവ്, സഖാവ്, മനുഷ്യൻ എന്നൊക്കെ പറയുക…ഈ കെട്ട കാലത്ത് നിങ്ങൾ കേരളത്തിന്റെ മാത്രം നേതാവല്ല…
ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. ഇങ്ങനെ ഒരു കോരന്റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്. ഹരീഷ് പേരടി
പ്രതികരിക്കാൻ ഇവിടെ എഴുതുക