ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സ്വാസിക. ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ നിറസാന്നിധ്യമായ സ്വാസിക പിന്നീട് സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന താരമായി വളർന്നു. അതേസമയം തന്നെ അവതാരകയായും മറ്റു റിയാലിറ്റി ഷോകളിൽ പങ്കെടുത്തും സീരിയൽ രംഗത്തും ദൃശ്യ മാധ്യമ രംഗത്ത് സജീവമായി. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
ഇഷ്ടതാരം പൃഥ്വിരാജ്, ഒപ്പം അഭിനയിക്കണം; തുറന്നുപറഞ്ഞ് നമിത
അഭിനയ രംഗത്തെത്തി പത്തോളം വർഷങ്ങൾക്ക് ശേഷം സ്വാസികയെ തേടിയെത്തിയ അംഗീകാരമായിരുന്നു അത്. സിനിമ രംഗത്ത് മുൻനിര നായകന്മാരോടൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ച താരമാണ് സ്വാസിക. സ്വാസിക ഇപ്പോൾ പങ്കുവച്ചരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പിങ്ക് കളർ ഡ്രെസ്സിൽ അതീവ സുന്ദരിയാണ് സ്വാസിക.
കാര്‍ത്തിയ്ക്കൊപ്പമുള്ള മൂന്നാം തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് രജിഷ വിജയന്
നടൻ വേഷങ്ങളിൽ മാത്രമല്ല, ഇത്തരം വേഷങ്ങളും തനിക്കിണങ്ങുമെന്ന് സ്വാസിക കാണിക്കുന്നു. പിങ്ക് നിറത്തിലുള്ള താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമെന്റുമായി എത്തിയിരിക്കുന്നത്. മോഹൻലാൽ നായകനായെത്തുന്ന ആറാട്ട് എന്ന ചിത്രത്തിലും സ്വാസിക പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക