കണ്ണൂര്‍ ജില്ലയില്‍ (ഏപ്രില്‍ 27 ചൊവ്വാഴ്ച) സര്‍ക്കാര്‍ മേഖലയിലെ 19 ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജൂബിലി ഹാളിലും കൊവിഡ് വാക്സിന് നല്‍കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ രാവിലെ 11.30 ന് മാത്രമേ വാക്സിനേഷന് ആരംഭിക്കുകയുള്ളൂ. എല്ലാവരും അവരവര്‍ക്ക് ലഭിച്ച സമയത്ത് മാത്രമേ അതത് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളു. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ ആറ് സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗജന്യമാണ്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താണ് വാക്സിന് സ്വീകരിക്കേണ്ടത്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ രജിസ്ട്രേഷന് ചെയ്ത് അപ്പോയിന്റ്മെന്റ് ചെയ്ത് അവരവര്‍ ബുക്കു ചെയ്ത സ്ഥാപനങ്ങളില്‍ മാത്രം പോകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക