സംസ്ഥാനത്ത് ഓക്സിജന്‍ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഓക്സിജന്‍ കിടക്കകളുടെ എണ്ണം ഗണ്യമായി ഉയര്‍ത്തും. സി.എഫ്.എല്‍.ടി.സികളില്‍ ഉള്‍പെടെ ഓക്സിജന്‍ കിടക്കകള്‍ സജ്ജമാക്കും. ഓക്സിജന്റെ ബഫര്‍ സ്റ്റോക്ക് കൂട്ടും. ഇ.എസ്.ഐ ആശുപത്രികളിലെ കിടക്കകള്‍ ഓക്സിജന്‍ ബെഡുകളാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബ്രിഗേഡില്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.
ഇരട്ടമാസ്ക് ശീലമാക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. N 95 മാസ്കോ അല്ലെങ്കില്‍ രണ്ട് മാസ്ക് ഒരുമിച്ച് ഉപയോഗിക്കുന്നതോ ആണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ 75 % കിടക്കകളും കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് മുപ്പതിനായിരം കടന്ന് കോവിഡ് രോഗികളുടെ എണ്ണം കുതിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് 32819 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 1,41,199 പരിശോധനകള്‍ ആണ് നടത്തിയത്. ഇന്ന് 32 മരണം സ്ഥിരീകരിച്ചു, 247181 പേര് ചികില്‍സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക