സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഉയർന്ന തുക ഈടാക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. എംകെ മുനീർ, അഭിഭാഷകനായ സാബു പി ജോസഫ് എന്നിവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതോടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ തിരക്ക് കണക്കിലെടുത്താണ് നിരവധിപേർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന തുക താങ്ങാവുന്നതല്ല. കോവിഡ് രോഗികളിൽ നിന്ന് ലക്ഷങ്ങളാണ് ചികിത്സയ്ക്കായി ഈടാക്കുന്നത്. അതിനാൽ തന്നെ നിരക്ക് നിർണയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണം. ഹർജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകമാവുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക