ബെംഗളൂരു: ബെംഗളൂരുവില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്ക ലഭിക്കാൻ വൈകിയതിനെ തുടർന്ന് കോവിഡ് രോഗിയായ മലയാളി വീട്ടമ്മ ആംബുലന്‍സില്‍ മരിച്ചു.
തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശിനിയും ബംഗളൂരു മല്ലേഷ് പാളയയിലെ താമസക്കാരിയുമായ ശാന്ത ശ്രീധരന് (69) ആണ് മരിച്ചത്. കഗ്ഗദാസപുരയിലെ നഴ്സിങ്ങ് ഹോമിലാണ് ഇവരെ ആദ്യം പ്രവേശിപ്പിച്ചത്.
എന്നാല്ഓക്സിജന് തീരുമെന്നതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് ഡോക്ടർമാർ നിര്‍ദേശിക്കുകയായിരുന്നു.
തുടർന്ന് മറ്റ് മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ ശാന്തയെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
കോവിഡ് പോസിറ്റീവായ മക്കള്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക