കോവീഷീൽഡ് വാക്സീന് വില കുറച്ചതായി സീറം ഇൻസ്റ്ററ്റ്യൂട്ട് മേധാവി അദാർ പൂനവാല അറിയിച്ചു. ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയിലേക്കാണ് കുറച്ചത്.
മാനുഷിക പരിഗണനവച്ചാണ് സംസ്ഥാന സർക്കാരിന് നൽകുന്ന വാക്സീന്റെ വില കുറയ്ക്കുന്നതെന്ന് അദാർ പൂനാവാല അറിയിച്ചു. ‘മനുഷത്വപരമായ നടപടിയുടെ ഭാഗമായി സീറം ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുന്ന് വാക്സീന്റെ വില ഡോസിന് 400 രൂപയിൽനിന്ന് 300 രൂപയാക്കി കുറച്ചു. ഇത് സംസ്ഥാന സർക്കാരുകളുടെ കോടിക്കണക്കിന് ഫണ്ടുകൾ ലാഭിക്കാൻ കാരണമാകും.
ഇത് കൂടുതൽ പ്രതിരോധ കുത്തിവയ്പ്പുകളും എണ്ണമറ്റ ജീവൻ രക്ഷിക്കുന്നതിനും കാരണമാകും’– പൂനവാല ട്വീറ്റ് ചെയ്തു. സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വാക്സീൻ ഡോസുകളുടെ വിലയിൽ മാത്രമാണ് മാറ്റമുള്ളത്. സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപ എന്ന നില തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക