കാല്‍മുട്ടിനേറ്റ പരിക്കു മൂലം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ടി നടരാജന്റെ സര്‍ജറി വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. താരം തന്നെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ വിവരം ട്വിറ്ററിലൂടെ പങ്കു വെച്ചത്. തനിക്ക് പിന്തുണ നൽകിയ ബി സി സി ഐക്കും ആരാധകര്‍ക്കും വലിയ നന്ദി പറയുന്നതായും നടരാജന് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനമായിരുന്നു യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റായ നടരാജന് പുറത്തെടുത്തിരുന്നത്. ഐ പി എല്ലില്‍ ഈ സീസണില്‍ മോശം തുടക്കം ലഭിച്ചിരിക്കുന്ന ടീമാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്.
നിലവില്‍ അഞ്ചു കളികളില്‍ ഒരു ജയം മാത്രമായി പോയിന്റ് ടേബിളില്‍ അവസാനത്താണ് ഹൈദരാബാദ്. മുട്ടിനേറ്റ പരുക്ക് നടരാജനെ കുറച്ചു കാലമായി അലട്ടുന്നുണ്ടായിരുന്നു.താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള തിരിച്ചുവരവ് പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക