ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന് സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്ത പങ്കുവച്ചാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
യോഗി നല്ല മനുഷ്യാണ്, നേതാവാണ് എന്ന് നുണ പറയുന്നവര്‍ക്ക് നല്ല അടി കിട്ടും എന്ന് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ”ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും”എന്നാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സര്‍ക്കാറിന്റെ അനാസ്ഥകള്‍ക്കെതിരെ സിദ്ധാര്‍ഥ് ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സര്‍ക്കാറിനെയും വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ കോവിഡ് പ്രതിസന്ധി തുടരവെ ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടാനാണ് യോഗി സര്‍ക്കാറിന്റെ തീരുമാനം. സംസ്ഥാനത്തെ പൊലീസിന് ഇതിനുള്ള നിര്‍ദേശം യോഗി നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക