കരൺ ജോഹർ ചിത്രം ദോസ്താന 2 വിൽ നിന്നും യുവനടൻ കാർത്തിക് ആര്യനെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി കങ്കണ. സുശാന്ത് സിങിനെപ്പോലെ കാർത്തിക് ആര്യനെയും ഇവർ ഒതുക്കാൻ ശ്രമിക്കുകയാണെന്നും കങ്കണ പറയുന്നു.
‘സ്വന്തം നിലയിലാണ് കാർത്തിക് ഇവിടെ വരെ എത്തിയത്. കരൺ ജോഹറിനോടും കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനൊളളൂ. അയാളെ ഒറ്റയ്ക്കു വിടുക. അല്ലാതെ സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ നിർബന്ധിതനാക്കരുത്.
കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2വിലെ പ്രധാന താരങ്ങള്‍. 2019 ല്‍ ആയിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. അതിനിടെയാണ് കാർത്തിക്കിനെ മാറ്റി പകരം അക്ഷയ് കുമാറിനെ നായകനാക്കാൻ കരൺ ജോഹർ തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക