ഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയും ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ കൂട്ടത്തോടെ മരണപ്പെടുകയും ചെയ്യുന്നതിനിടെ കരിഞ്ചന്തയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.
ശ്രെ ഒബ്രായ് (30), അഭിഷേക് നന്ദ (32) എന്നിവരാണ് പൊലീസ് പിടിയിലായത്. വികാസ്പുരി സ്വദേശിയാണ് ശ്രെ ഒബ്രായ്. ഷാലിമാര്‍ ബാഗിലാണ് അഭിഷേക് താമസിക്കുന്നത്.
ശ്രെ ഒബ്രായ് കരിഞ്ചന്തയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍ക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാവുന്നത്.
രണ്ട് സിലിണ്ടറുകള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മിക്ക ആശുപത്രികളും കൊവിഡ് രോഗികളെ ചികിത്സിക്കാതെ മടക്കി അയച്ചിരുന്നു.
ഓക്സിജന്‍ കരിഞ്ചന്തയില്‍ നിന്നും വാങ്ങാന്‍ രോഗികളുടെ ഉറ്റവര്‍ തയ്യാറായതോടെയാണ് തട്ടിപ്പുകാര്‍ സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക