ലെഫ്റ്റനന്റ് ഗവര്‍ണറിന് കൂടുതല്‍ അധികാരം നല്കുന്ന ബില്ലാണ് ദേശീയ തലസ്ഥാന മേഖല ബില്ല്. രാജ്യതലസ്ഥാനത്ത് ബില്ല് പ്രാബല്യത്തിൽ വന്നു. ഇതിന് പ്രകാരം ഡൽഹിയിൽ ഇനി ലെഫ്റ്റനന്റ് ഗവര്ണറിനായിരിക്കും കൂടുതൽ അധികാരം. ഡൽഹി സർക്കാർ എടുക്കുന്ന ഏത് കാര്യങ്ങളിലും ഗവർണർക്ക് ഇടപെടാൻ സാധിക്കും. മാത്രമല്ല, ഭരണപരമായ കാര്യങ്ങളിലും ഗവർണറിന്റെ അനുമതി തേടണം.
ഹോം ഐസൊലേഷനിലുള്ളവര്‍ക്ക് കൗണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്തും
മന്ത്രി സഭയെടുക്കുന്ന തീരുമാനങ്ങളിൽ അന്തിമ തീരുമാനമെടുക്കാനും ഗവർണർക്ക് അധികാരമുണ്ട്. സർക്കാർ ഉത്തരവുകളും ഗവർണർക്ക് തീരുമാനമെടുക്കാം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ച ബില്ലിലെ വ്യവസ്ഥകള്‍ മാര്‍ച്ച് 28 മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ്: ഓക്സിജന്‍ മാനേജ്മെന്റിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക